National
മിന്നൽ പരിശോധന: മധ്യപ്രദേശിൽ ആയുധ വ്യാപാരി അറസ്റ്റിൽ | Arms dealer
ഇയാളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ പോലീസും സബ് ഡിവിഷണൽ ഓഫീസറും അടങ്ങുന്ന സംഘം പരിശോധിച്ചു
ഭോപ്പാൽ : മധ്യപ്രദേശിലെ ഷാജഹാനാബാദ് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ(Arms dealer) . ആയുധ വ്യാപാരിയായ അനസ് ഷാ (24) ആണ് അറസ്റ്റിലായത്.
ഇയാളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ പോലീസും സബ് ഡിവിഷണൽ ഓഫീസറും അടങ്ങുന്ന സംഘം പരിശോധിച്ചു. ഈ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.