
മുംബൈ: തനിക്കെതിരായ വധഭീഷണിയിൽ പ്രതികരിച്ച് ബോളിവുഡ് നടൻ സൽമാൻ ഖാൻ. ‘ദൈവം വിധിച്ചത്രയുമേ ജീവിതമുള്ളൂ’ എന്നാണ് താരത്തിന്റെ പ്രതികരണം . ഗുജറാത്ത് ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി നേരിടുന്ന സൽമാൻ നിലവിൽ കനത്ത സുരക്ഷാവലയത്തിലാണ്. സുരക്ഷാസംവിധാനത്തിൽ തനിക്ക് ഒന്നും ചെയ്യാനാകില്ല. വീടും ഷൂട്ടിങ് സ്ഥലവുമായി ജീവിതം ചുരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ’98ലെ കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയി സംഘം സൽമാനെ ലക്ഷ്യമിടുന്നത്.