
പന്ന: മധ്യപ്രദേശിലെ പന്നയിലെ വജ്ര ഖനിയിൽ വൈദ്യുതി ലൈനിൽ തട്ടി പുള്ളിപ്പുലി ചത്തു(Leopard). പന്നയിലെ നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഖനിയിലാണ് അപകടം നടന്നത്.
11,000 കെവി ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് പുള്ളിപ്പുലി ചത്തത്. ബുധനാഴ്ചയായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ പന്ന ടൈഗർ റിസർവിന്റെ ഫീൽഡ് ഡയറക്ടറും വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.