
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ കന്റോൺമെന്റ് പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടതായി റിപ്പോർട്ട്(Leopard). പുള്ളിപ്പുലി ഞായറാഴ്ച പുലർച്ചെ റോഡ് മുറിച്ചുകടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരൻ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയിരുന്നു.
മാത്രമല്ല; വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് വനംവകുപ്പും കന്റോൺമെന്റ് ബോർഡും നടത്തിയ പരിശോധനയിൽ പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഇതോടെ പ്രദേശത്ത് 3 ജീവനക്കാരെ വനം വകുപ്പ് വിന്യസിച്ചു.
മാത്രമല്ല; രാത്രി പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. പ്രദേശ വാസികളോട് രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് കർശന നിർദേശം നൽകിയതായാണ് വിവരം.