
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി കുന്നിൻ താഴ്‌വരയിൽ പുള്ളിപ്പുലി ആക്രമണം(Leopard). കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചയാളെയാണ് പുള്ളിപ്പുലി ആക്രമിക്കാൻ ശ്രമിച്ചത്.
പിന്നിൽ നിന്ന് വന്ന ഒരു കാറിന്റെ ഡാഷ്‌ക്യാമിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നത് പുറത്തു വന്നു. അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പുള്ളിപ്പുലികൾ ഭക്ഷണം തേടി വനത്തോട് ചേർന്നുള്ള റോഡുകളിൽ ഇറങ്ങാറുള്ളത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.