
നാസിക്: നാസിക്കിലെ ഇഗത്പുരിയിൽ പുള്ളിപ്പുലിയുടെ ആക്രമണം(Leopard). ആക്രമണത്തിൽ 60 ആടുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ 1:30 ഓടെയാന സംഭവം നടന്നത്.
ഭാർവീർ ഖുർദി ഗ്രാമത്തിലെ കർഷകരായ ബാലു കാശിനാഥ് ബന്ദേ, സമധൻ കാശിനാഥ് ബന്ദേ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് പുലി ആക്രമിച്ചത്.
ആടുകളുടെ നിലവിളി കേട്ട് കർഷകർ ഓടിയെത്തിയപ്പോഴാണ് ആക്രമണം നടന്നത് അറിഞ്ഞത്. അതേസമയം പുള്ളിപുലിയുടെ ആക്രമണം കർഷകർക്കിടയിൽ പരിഭ്രാന്തി പരാതിയിട്ടുണ്ട്.