മെല്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ലെന്‍സ്‌കാര്‍ട്ട്,പോപ്മാര്‍ട്ടുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു

മെല്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ലെന്‍സ്‌കാര്‍ട്ട്,പോപ്മാര്‍ട്ടുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു
Published on

കൊച്ചി: ബാഴ്‌സലോണയില്‍ നിന്നുള്ള ബ്രാന്‍ഡായ മെല്ലര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ലെന്‍സ്‌കാര്‍ട്ട്. ഇതോടൊപ്പം ആഗോള പോപ്പ്-കള്‍ച്ചര്‍ ബ്രാന്‍ഡായ പോപ്മാര്‍ട്ടുമായി പുതിയ ക്രിയേറ്റീവ് ഐവെയര്‍ പങ്കാളിത്തവും ലെന്‍സ്‌കാര്‍ട്ട് പ്രഖ്യാപിച്ചു. ആധുനിക 'ഹൗസ് ഓഫ് ഐവെയര്‍ ബ്രാന്‍ഡ്‌സ്' കെട്ടിപ്പടുക്കാനുള്ള ലെന്‍സ്‌കാര്‍ട്ടിന്റെ ലക്ഷ്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് ഈ നീക്കം. പോപ്പ് മാര്‍ട്ട് x ലെന്‍സ്‌കാര്‍ട്ട് കണ്ണട ശേഖരം ഡിസംബര്‍ ആദ്യ വാരം മുതല്‍ സിംഗപ്പൂരില്‍ ഓണ്‍ലൈനിലും തിരഞ്ഞെടുത്ത ലെന്‍സ്‌കാര്‍ട്ട് സ്റ്റോറുകളിലും ലഭ്യമാകും. ഹാരീ പോട്ടര്‍, ഹെല്ലോ കിറ്റി, പോക്കിമോന്‍, ഡ്രാഗണ്‍ ബോള്‍ സീ, സൂപ്പര്‍മാന്‍, ബാറ്റ്മാന്‍ എന്നിവയുള്‍പ്പെടെയുള്ള ലെന്‍സ്‌കാര്‍ട്ടിന്റെ സാംസ്‌കാരിക സഹകരണങ്ങളുടെ വിപുലീകരണം കൂടിയാണ് ഈ പങ്കാളിത്തം.

യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ഡയറക്റ്റ് ടു കണ്‍സ്യൂമര്‍ യൂത്ത് ഐവെയര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബാഴ്‌സലോണയില്‍ സ്ഥാപിതമായ മെല്ലര്‍. 7 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മെല്ലര്‍ ഇതിനകം യൂറോപ്പിലും യു.എസിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. പങ്കാളിത്തത്തിന്റെ ഭാഗമായി ലെന്‍സ്‌കാര്‍ട്ടിന്റെ ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ ശൃംഖലയിലുടെയും, ലെന്‍സ്‌കാര്‍ട്ട് ആപ്പ് വഴിയും, വെബ്‌സൈറ്റ് വഴിയും, ഓണ്‍ലൈനിലും മെല്ലര്‍ ലഭ്യമാവും. 500 തിരഞ്ഞെടുത്ത സ്റ്റോറുകളിലായിരിക്കും ബ്രാന്‍ഡ് ആദ്യം എത്തുക. മെല്ലര്‍, ജോണ്‍ ജേക്കബ്‌സ്, ഓണ്‍ഡേയ്‌സ് പോലുള്ള ബ്രാന്‍ഡുകളിലൂടെയും, പോപ്മാര്‍ട്ട്, ഡ്രാഗണ്‍ ബോള്‍ സീ, ഹാരി പോട്ടര്‍ തുടങ്ങിയ ക്രിയേറ്റീവ് പങ്കാളിത്തങ്ങളിലൂടെയും പുതുതലമുറ ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കിയുള്ള പ്രീമിയം നിരയാണ് ലെന്‍സ്‌കാര്‍ട്ട് ക്രമേണ കെട്ടിപ്പടുക്കുക്കുന്നത്.

ഞങ്ങള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പ്രചോദനം ഞങ്ങളുടെ ഉപഭോക്താക്കളാണെന്ന് ഇതേകുറിച്ച് സംസാരിച്ച ലെന്‍സ്‌കാര്‍ട്ട് സഹസ്ഥാപകനും സിഇഒയുമായ പീയൂഷ് ബന്‍സാല്‍ പറഞ്ഞു. ജോണ്‍ ജേക്കബ്‌സ്, ഓണ്‍ഡേയ്‌സ്, മെല്ലര്‍ പോലുള്ള ബ്രാന്‍ഡുകളെ, പോപ്പ് മാര്‍ട്ട് പോലുള്ള പങ്കാളിത്തത്തിലൂടെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകളും മികച്ച അനുഭവങ്ങളും നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com