കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ മുന്നേറ്റത്തിന് പിന്നാലെ മുർഷിദാബാദിലെ ജിയാഗഞ്ച് മേഖലയിൽ ലെനിൻ പ്രതിമ തകർക്കപ്പെട്ടു (Lenin Statue Vandalized Murshidabad). മെയ് അഞ്ചിന് രാത്രിയിലുണ്ടായ അക്രമത്തെത്തുടർന്ന് സിപിഎം നൽകിയ പരാതിയിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തകർക്കപ്പെട്ട പ്രതിമ മെയ് എട്ടിന് തന്നെ പുനർനിർമ്മിക്കുമെന്ന് സിപിഎം നേതൃത്വം പ്രഖ്യാപിച്ചു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്ന ഇവിടെ ഇത്തവണ ബിജെപിയാണ് വിജയിച്ചത്. പ്രതിമ തകർത്ത സംഭവത്തിൽ സിപിഎം പ്രവർത്തകർ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. സമാധാനപരമായി വിജയാഹ്ലാദം നടത്തുന്നതിന് പകരം രാഷ്ട്രീയ ചിഹ്നങ്ങളെ തകർക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പാർട്ടി ആരോപിച്ചു.
2018-ൽ ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നപ്പോഴും ലെനിൻ പ്രതിമകൾ തകർക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. സമാനമായ രീതിയിലുള്ള നീക്കമാണ് ബംഗാളിലും നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
മുർഷിദാബാദ് മണ്ഡലത്തിൽ ബിജെപി വിജയം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അക്രമം അരങ്ങേറിയത്. മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Story Summary: Following the West Bengal Assembly election results, a statue of Lenin was vandalized in Murshidabad’s Jiaganj. CPIM alleged that BJP workers were behind the incident, leading to the arrest of five individuals. The party has announced that the statue will be reconstructed by May 8. This incident draws parallels to the 2018 statue vandalism in Tripura following BJP’s victory.

