JNUവിൽ ഇടത് സഖ്യത്തിന് മുന്നേറ്റം: 4 സീറ്റുകളിലും ലീഡ്; വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് മലയാളി വിദ്യാർഥി ഗോപികയും | JNU

പോണ്ടിച്ചേരിയിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം
JNUവിൽ ഇടത് സഖ്യത്തിന് മുന്നേറ്റം: 4 സീറ്റുകളിലും ലീഡ്; വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് മലയാളി വിദ്യാർഥി ഗോപികയും | JNU
Published on

ന്യൂഡൽഹി: രാജ്യശ്രദ്ധ ആകർഷിച്ച ജെഎൻയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. ഇന്നലെ ആരംഭിച്ച വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ, നാല് സെൻട്രൽ പാനൽ സീറ്റുകളിലും ഇടത് സഖ്യ സ്ഥാനാർത്ഥികളാണ് മുന്നിട്ട് നിൽക്കുന്നത്.(Left alliance makes progress in JNU, Leads in all 4 seats)

ഇത്തവണ സെൻട്രൽ പാനലിലേക്ക് മത്സരിച്ച രണ്ട് മലയാളികളിൽ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ മലയാളി വിദ്യാർഥി ഗോപികയും നിലവിൽ ലീഡ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 67 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വോട്ടെണ്ണൽ കണക്കിലെടുത്ത് ക്യാമ്പസിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തുടരുന്നത്.

പോണ്ടിച്ചേരിയിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

പോണ്ടിച്ചേരി സർവ്വകലാശാല തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. സർവ്വകലാശാലയ്ക്ക് കീഴിലുള്ള മുഴുവൻ ക്യാമ്പസുകളിലെയും യൂണിയനുകൾ എസ്എഫ്ഐ പിടിച്ചെടുത്തു. കാരയ്ക്കൽ ക്യാമ്പസ്, പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി ക്യാമ്പസ്, ആൻഡമാൻ പോർട്ട് ബ്ലെയർ ക്യാമ്പസ് എന്നിവ ഉൾപ്പെടെയുള്ള യൂണിയനുകളാണ് എസ്എഫ്ഐക്ക് ലഭിച്ചത്. ഭൂരിഭാഗം ഐസിസി (ICC) സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com