

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ ജിമ്മിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് അതിക്രൂരമായ മർദ്ദനത്തിൽ (Laxmi Nagar Assault). ആക്രമണത്തിൽ നിന്ന് പിതാവിനെ രക്ഷിക്കാൻ ഓടിയെത്തിയ യുവാവിനെ അക്രമിസംഘം നടുറോഡിലിട്ട് വിവസ്ത്രനാക്കി മർദ്ദിക്കുകയും മുഖത്ത് ഷൂസ് കൊണ്ട് ചവിട്ടുകയും ചെയ്തു. പത്ത് ദിവസത്തിന് ശേഷം യുവാവിന്റെ വിവാഹം നടക്കാനിരിക്കെയാണ് കുടുംബത്തെ ഒന്നടങ്കം തളർത്തിയ ഈ അതിക്രമം നടന്നത്.
പ്രതികൾ തന്നെയും കടന്നുപിടിക്കുകയും മർദ്ദിക്കുകയും ചെയ്തതായി യുവാവിന്റെ അമ്മ റീത്ത ഗാർഗ് പറഞ്ഞു. ജിമ്മിന്റെ കെയർടേക്കറായിരുന്ന സതീഷ് എന്ന പിന്റു യാദവാണ് അക്രമത്തിന് നേതൃത്വം നൽകിയത്. ജിം തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞതാണ് മർദ്ദനത്തിന് കാരണം. മകന്റെ അന്തസ്സും കുടുംബത്തിന്റെ സന്തോഷവും അക്രമികൾ തകർത്തുവെന്നും തങ്ങൾക്ക് നീതി വേണമെന്നും റീത്ത ഗാർഗ് കരഞ്ഞുകൊണ്ട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
In a shocking incident in East Delhi's Laxmi Nagar, a man was stripped and brutally assaulted by a group of men just ten days before his wedding. The victim was attacked when he tried to save his father from a violent group led by a gym caretaker over a property dispute. The victim's mother, who was also assaulted, expressed deep trauma as videos of her son being humiliated on the road went viral, prompting police action and one arrest so far.