മൊഹാലി: ഖരാർ കോടതി സമുച്ചയത്തിന് പുറത്ത് അഭിഭാഷകനെ ആക്രമിച്ച് സ്വർണ്ണ മാല കവർന്നതായി പരാതി(theft). അഭിഭാഷകനായ നകുൽ കപൂറിനെ കോടാലി കൊണ്ടാണ് അക്രമി ആക്രമിച്ചത്. അദ്ദേഹത്തിന്റെ വാഹനം നശിപ്പിക്കുകയും ചെയ്തു. ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
അഭിഭാഷകൻ ഹോണ്ട സിറ്റി കാറിൽ കോടതിയിലേക്ക് പോകുമ്പോൾ ഖരാർ ബസ് സ്റ്റാൻഡിന് സമീപത്ത് എത്തിയപ്പോഴാണ് സംഭവം നടന്നത്. അക്രമി വാഹനം തടഞ്ഞു നിർത്തി വിൻഡ്‌ഷീൽഡ് തകർത്താണ് ആക്രമണം നടത്തിയത്.
അഭിഭാഷകന്റെ തുടയിലും തോളിലും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ഖരാറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.