ശ്രീരംഗപട്ടണം : കാവേരി നദിയിൽ ചാടി ജീവൻ വെടിയാൻ ശ്രമിച്ച നിയമ വിദ്യാർത്ഥിനിയെ ഫയർ ആൻഡ് എമർജൻസി സർവീസസ്, പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് രക്ഷപ്പെടുത്തി. ജീവനൊടുക്കാനായി നദിയിലേക്ക് ചാടിയ വിദ്യാർത്ഥിനി മരത്തിൽ കുടുങ്ങിയ ശേഷം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. (Law student stuck in middle of river Cauvery)
ബെംഗളൂരുവിലെ പവിത്ര (19) എന്ന നിയമ വിദ്യാർത്ഥിനിയാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഹംഗരഹള്ളിക്ക് സമീപം കാവേരി നദിയിൽ ചാടി ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. കാവേരി നദി കരകവിഞ്ഞൊഴുകുകയാണ്.