National
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം; നിയമ വിദ്യാര്‍ഥിനി അറസ്റ്റില്‍ |student arrest
ശര്‍മിഷ്ഠ പനോളിയെയാണ് ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയതിന് നിയമ വിദ്യാര്‍ഥിനി അറസ്റ്റില്‍. പൂണെയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെയാണ് ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശര്‍മിഷ്ഠയുടെ വിവാദവീഡിയോ.വീഡിയോ വിവാദമായതോടെ ഇത് പിന്നീട് നീക്കംചെയ്യുകയും ശര്‍മിഷ്ഠ മാപ്പ് പറയുകയുംചെയ്തിരുന്നു.
അതേസമയം, വിവാദ വീഡിയോയുടെ അടിസ്ഥാനത്തില്‍ ശര്‍മിഷ്ഠയ്‌ക്കെതിരേ കൊല്‍ക്കത്തയിലെ പോലീസ് സ്‌റ്റേഷനില്‍ പരാതിയെത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥിനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത്.