
ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളിലെ ഒഴിവുകൾ ലാറ്ററൽ എൻട്രി വഴി നികത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ എതിർത്ത് ചിരാഗ് പാസ്വാൻ. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പാർട്ടി അനുകൂലിക്കുന്നില്ലെന്ന് മൂന്നാം മോദി സർക്കാരിൽ ഭക്ഷ്യസംസ്കരണ മന്ത്രി കൂടിയായ ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ പറഞ്ഞു. തന്റെ പാർട്ടി എപ്പോഴും പിന്നാക്ക വിഭാഗങ്ങള്ക്കൊപ്പമാണെന്നും സർക്കാരിന്റെ നീക്കം തെറ്റാണെന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.