
ഉത്തരകാശി: ഉത്തരാഖണ്ഡിലെ പ്രധാന ഹൈവേകളിൽ മണ്ണിടിച്ചിൽ(Landslides). ഗംഗോത്രി ദേശീയ പാതയിലും യമുനോത്രി ദേശീയ പാതയിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപെട്ടു.
ഗംഗോത്രി ദേശീയ പാതയിൽ ധാരാസു പുരാണ താനയ്ക്കും സോനാഗഡിനും ഇടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കുത്‌നൗറിനും നാരദ്‌ചട്ടിക്കും ഇടയിലാണ് യമുനോത്രി ഹൈവേയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ഉത്തരകാശി പോലീസ് അറിയിച്ചു.