
ഷിംല: ഹിമാചൽ പ്രദേശിൽ കനത്തമഴയെ തുടർന്ന് വ്യാപകമായ മണ്ണിടിച്ചിൽ(Landslides). മണ്ണിടിച്ചിലിനെ തുടന്ന് പ്രധാന ദേശീയ പാതകൾ ഉൾപ്പെടെ നൂറുകണക്കിന് റോഡുകൾ അടച്ചിട്ടു. 398 റോഡുകളിൽ നിലവിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ടെന്ന് ദുരന്ത നിവാരണ സേന സ്ഥിരീകരിച്ചു.
ഷിംലയിൽ കനത്ത മഴയെ തുടർന്ന് നിരവധി മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് നാലോളം വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി. അതേസമയം കാംഗ്ര, ബിലാസ്പൂർ, മാണ്ഡി, ഷിംല, സിർമൗർ ജില്ലകളിൽ വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രാദേശിക കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലേർട്ട്' പ്രഖ്യാപിച്ചു.