
ജമ്മു കാശ്മീർ: ശ്രീ മാതാ വൈഷ്ണോ ദേവി പാതയിൽ മണ്ണിടിച്ചിൽ(Landslide). അർദ്ധ്കുവാരിയിലെ ഇന്ദർപ്രസ്ഥ ഭോജനാലയ്ക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പ്രദേശത്ത് നിരവധി പേർ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോർഡ് അധികാരികൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ചു.