
ഹർകി പൗരി: ഹരിദ്വാറിലെ ഹർ കി പൗരിയിൽ മണ്ണിടിച്ചിലുണ്ടായി(Landslide). ഭീംഗോഡയിലെ കാളി ക്ഷേത്രത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് മണ്ണിടിഞ്ഞു വീണത്.
മണ്ണിടിച്ചിലിനെ തുടർന്ന് ഹരിദ്വാർ-ഡെറാഡൂൺ റെയിൽ പാതയിൽ ഗതാഗത തടസ്സം നേരിട്ടു. വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികളെ തടസ്സം ബാധിച്ചു. മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് റെയിൽവേ ട്രാക്ക് പൂർണ്ണമായും അടച്ചു.
അതേസമയം മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായിരുന്ന ശിവക്ഷേത്രത്തിനും കേടുപാടുണ്ടായെന്നാണ് വിവരം.