
രുദ്രപ്രയാഗ്: ഗൗരികുണ്ഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി(Landslide). ഇതോടെ കേദാർനാഥിലേക്കുള്ള കാൽനടയാത്ര താൽക്കാലികമായി നിർത്തിവച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പാത വൃത്തിയാക്കാനുള്ള അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴയെ തുടർന്ന് കേദാർനാഥ് ഹൈവേയ്ക്ക് സമീപമുള്ള നിരവധി ഹോട്ടലുകളിൽ വെള്ളം കയറിയെന്ന വിവരവും പുറത്തു വരുന്നുണ്ട്.
വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.