ഉത്തരകാശിയിൽ മണ്ണിടിച്ചിൽ; ഒരു മരണം, 3 പേർ കുടുങ്ങി കിടക്കുന്നതായി സംശയം... രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | Landslide

3 പേർ പ്രദേശത്ത് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
Landslide
Published on

ഉത്തരാഖണ്ഡ്: ഉത്തരകാശി ജില്ലയിലെ നൗ കാഞ്ചിക്ക് സമീപം യമുനോത്രി പാതയിൽ തിങ്കളാഴ്ച മണ്ണിടിച്ചിലിൽ ഉണ്ടായി(Landslide). ബദരീനാഥ് ദേശീയ പാതയിൽ ജോഷിമത്തിനും പിപ്പൽകോട്ടിക്കും ഇടയിലുള്ള പാതൽഗംഗയ്ക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയം ഇത് വഴി കാറിൽ സഞ്ചരിച്ചിരുന്ന വനിതാ തീർത്ഥാടകയ്ക്കാണ് ജീവൻ നഷ്ടമായാത്.

ഇവരുടെ ഭർത്താവിനും 10 വയസ്സുള്ള മകൾക്കും പരിക്കേറ്റു. 3 പേർ പ്രദേശത്ത് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെടുക്കാനായി രക്ഷാപ്രവർത്തനം തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com