സൈനിക ക്യാമ്പിലെ മണ്ണിടിച്ചിൽ; കാണാതായ സൈനികർക്കായി തിരച്ചിൽ തുടരുന്നു | Landslide

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിക്കിമിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്
Landslide
Published on

ന്യൂഡൽഹി: സിക്കിമിലെ മംഗൻ ജില്ലയിലെ ഛാട്ടെനിൽ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിൽ ഉണ്ടായി(Landslide). മണ്ണിടിച്ചിലിൽ 3 സൈനികർ കൊല്ലപ്പെടുകയും 6 പേരെ കാണാതാവുകയും ചെയ്തു.

ഹവൽദാർ ലഖ്‌വീന്ദർ സിംഗ്, ലാൻസ് നായിക് മുനീഷ് താക്കൂർ, പോർട്ടർ അഭിഷേക് ലഖാഡ എന്നിവരാണ് മരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിക്കിമിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ഞായറാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്. കാണാതായ സൈനിക ഉദ്യോഗസ്ഥർക്കായി, രക്ഷാപ്രവർത്തനം തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com