
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ കുഴിബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ കൗമാരക്കാരൻ മരണത്തിന് കീഴടങ്ങി(Landmine). ഇന്ന് രാവിലെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഞായറാഴ്ച കരസേനയുടെ ഖുന്ദ്രൂ ക്യാമ്പിന്റെ വേലിക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് കൗമാരക്കാരന് പരിക്കേറ്റത്. വേലി മറികടക്കാൻ ശ്രമിക്കവെയാണ് സംഭവം.
അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് തുടർ ചികിത്സയ്ക്കായി ശ്രീനഗറിലെ ആർമിയുടെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നതായി അധികൃതർ അറിയിച്ചു.