
കാൺപൂർ: വാടകയ്‌ക്കെത്തിയ സ്ത്രീയുടെ അശ്ലീല വീഡിയോ പകർത്തുകയും മകളോട് മോശമായി പെരുമാറുകയും ചെയ്ത വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു( obscene video). സ്ത്രീയുടെ ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയം അതിക്രമിച്ചു കയറി ബോധ രഹിതമാകുന്ന എന്തോ ഒന്ന് ശ്വസിപ്പിച്ച ശേഷമാണ് പ്രതി സ്ത്രീയുടെ ദൃശ്യങ്ങൾ പകർത്തിയത്.
ഒപ്പം ഉണ്ടായിരുന്ന കുട്ടിയെ മറ്റൊരു മുറിയിൽ കൂട്ടികൊണ്ട് പോയതായും പരാതിയിൽ പറയുന്നു. ആഗസ്റ്റ് 13 ന് രാത്രിയാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. അതേസമയം സ്ത്രീയും അവരുടെ 6 വയസ്സുള്ള മകളും രണ്ടു വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്നാണ് വിവരം.