
മൈസൂരു വികസന അതോറിറ്റി(മുഡ)യുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് ലോകായുക്ത. കഴിഞ്ഞ ദിവസം ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ കോടതി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഴിമതിക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. താന്‍ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു കർണാടക ഹൈക്കോടതിയെ സിദ്ധരാമയ്യ സമീപിച്ചത്. ഇത് തള്ളിയതിന് പിന്നാലെയാണ് ഇപ്പോൾ ലോകായുക്തയുടെ ഭാഗത്ത് നിന്നുകൂടി അദ്ദേഹത്തിന് തിരിച്ചടി കിട്ടുന്നത്.