ജോലിക്ക് പകരം ഭൂമി അഴിമതി കേസ്; ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം അനുവദിച്ച് കോടതി

ജോലിക്ക് പകരം ഭൂമി അഴിമതി കേസ്; ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം അനുവദിച്ച് കോടതി

Published on

പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് മക്കൾക്കും ജാമ്യം അനുവദിച്ചു. ലാലു പ്രസാദ്, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കാണ് ഡൽഹിയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കാൻ കോടതി നിർദേശം നൽകി.

കേസിൽ ഓഗസ്റ്റ് ആറിനു ഇഡി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് 23നു വീണ്ടും പരിഗണിക്കും. ലാലു യാദവ് കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ റയിൽവേ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽ നിന്നു ഭൂമി തുച്ഛ വിലയ്ക്ക് കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണു ഇവർക്കെതിരായ കേസ്.

Times Kerala
timeskerala.com