ഭൂമി തർക്കം: രാജസ്ഥാനിൽ സ്ത്രീ വെടിയേറ്റ് മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാർ | murder

പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപെട്ടു
murder
Published on

ജയ്പൂർ: ദൗസയിൽ ഭൂമി തർക്കത്തെ തുടർന്ന് സ്ത്രീയെ വെടിവച്ചു കൊന്നു(murder). ബാഗ്ദിയോൺ കി ബാസ് ഗ്രാമത്തിലാണ് സംഭവം. ബാഗ്ദിയോൺ നിവാസിയായ കൈലാഷി ദേവി(52) ആൻകൊല്ലപ്പെട്ടത്.

സംഭവത്തെ തുടർന്ന് രോഷാകുലരായ ഗ്രാമവാസികൾ സ്ത്രീയുടെ മൃതദേഹം പോലീസ് സ്റ്റേഷന് പുറത്ത് വച്ച് പ്രതിഷേധിച്ചു. മാത്രമല്ല; ആൽവാർ-സിക്കന്ദ്ര ഹൈവേ ഉപരോധിക്കുകയും ചെയ്തു.

പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപെട്ടു. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com