
ഖഗരിയ: ഖഗരിയ ജില്ലയിലെ പർബട്ട ബ്ലോക്കിന് കീഴിലുള്ള മഥുരാപൂരിൽ ഭൂമി തർക്കത്തെ തുടർന്ന് വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. ഈ സംഭവത്തിൽ ഒരു യുവാവിന് വെടിയേൽക്കുകയും, ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മഥുരാപൂർ നിവാസിയായ മൃത്യുഞ്ജയ് ചൗധരിയുടെ മകൻ മിത്തു കുമാർ ആണ് മരണപ്പെട്ടത്. തർക്കത്തെ തുടർന്ന് അയൽക്കാരൻ അമ്രേഷ് ചൗധരി ആണ് യുവാവിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ആയുധങ്ങൾ പരസ്യമായി വീശുന്നതും , വെടിയുതിർക്കുന്നതും കാണാൻ കഴിയും.സംഭവത്തിൽ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.