
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്. 18 പേർ മരിച്ച സംഭവം വേദനയും അസ്വസ്ഥതയും ഉളവാക്കുന്നതാണെന്നും കേന്ദ്ര സർക്കാറിന്റെ കെടുകാര്യസ്ഥതയാണിവിടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അപര്യാപ്തമായ ക്രമീകരണങ്ങളാണുളളത് എന്നതിന്റെ ദൃഷ്ടാന്തമാണീ ദുരന്തം. (Lalu Prasad Yadav)
ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെക്കണം. ഇത്, കേന്ദ്ര സർക്കാറിന്റെയും പ്രത്യേകിച്ച് റെയിൽവേയുടെയും പൂർണ പരാജയമാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ഇതിനിടെ, മഹാകുംഭമേള അർത്ഥശൂന്യമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.