
ലേ: ലഡാക്കിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി(Ladakh conflict). ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന സംഘർഷത്തിൽ ലേയിൽ ഏർപ്പെടുത്തിയ കർഫ്യൂ ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്.
തുടർച്ചയായ 6 -ാമത് ദിവസമാണ് കർഫ്യൂ തുടരുന്നത്. സംഘർഷങ്ങളെ തുടർന്ന് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പ്രദേശത്ത് നിർത്തിവച്ചിരിക്കുകയാണ്. ഇത് ബുക്കിംഗ് റദ്ദാക്കലിന് കാരണമായതായും വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.
അതേസമയം ലഡാക്ക് തലസ്ഥാനത്ത് വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.