ലഡാക്ക് സംഘർഷം: " ജമ്മു കശ്മീരിനും ലഡാക്കിനും സംസ്ഥാന പദവി നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു" - ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള | Ladakh conflict

ലഡാക്കിന് സംസ്ഥാനപദവി നൽകണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ 4 പേർ കൊല്ലപ്പെടുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Ladakh conflict
Published on

ജമ്മു കശ്മീർ: ജമ്മു കശ്മീരിനും ലഡാക്കിനും സംസ്ഥാന പദവി നൽകുന്നത് സംബന്ധിച്ച വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു(C M Omar Abdullah). കേന്ദ്രം ലഡാക്കിനെയും ജമ്മു കാശ്മീരിനെയും വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

ലഡാക്കിന് സംസ്ഥാനപദവി നൽകണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ 4 പേർ കൊല്ലപ്പെടുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ വിമർശിച്ചത്.

അതേസമയം, മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഹരീന്ദർ ബവേജയുടെ പുതിയ പുസ്തകമായ "ദേ വിൽ ഷോട്ട് യു, മാഡം: മൈ ലൈഫ് ത്രൂ കോൺഫ്ലിക്"റ്റിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അഭിപ്രായ പ്രകടനം.

Related Stories

No stories found.
Times Kerala
timeskerala.com