ലഡാക്ക് സംഘർഷം: ലെയിൽ പുലർച്ചെ റെയ്ഡുകൾ; 50 പേർ അറസ്റ്റിൽ | Ladakh conflict

ഇന്ന് പുലർച്ചെ ലേയിൽ നടത്തിയ റെയ്ഡുകളിലാണ് ആക്രമണം നടത്തിയ 50 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
Ladakh conflict
Published on

ലഡാക്ക്: ലഡാക്കിനെ സംസ്ഥാനമായി അംഗീകരിക്കണമെന്ന് ആവശ്യപെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭങ്ങളിൽ 50 പേർ അറസ്റ്റിലായി(Ladakh conflict). ബുധനാഴ്ചത്തെ അക്രമത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ന് പുലർച്ചെ ലേയിൽ നടത്തിയ റെയ്ഡുകളിലാണ് ആക്രമണം നടത്തിയ 50 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

അക്രമത്തിന്റെ പേരിൽ കോൺഗ്രസ് കൗൺസിലർ ഫണ്ട്സോഗ് സ്റ്റാൻസിൻ സെപാഗിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്താതായി ഉദ്യഗസ്ഥർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com