
ന്യൂഡൽഹി: ലഡാക്കിലെ ലെയിൽ സംഘർഷങ്ങൾ അക്രമങ്ങളിലേക്ക് കടന്നതോടെ സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു(Ladakh conflict) . 15 ദിവസമായി തുടർന്ന് പോന്നിരുന്ന നിരാഹാര സത്യാഗ്രഹമാണ് അവസാനിപ്പിച്ചത്.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും ആറാം ഷെഡ്യൂൾ നീട്ടുന്നതിനുമെതിരെയാണ് അദ്ദേഹം സത്യാഗ്രഹം നടത്തിയത്.
അതേസമയം ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ റോഡിലിറങ്ങിയതോടെ പോലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. തുടർന്ന് പ്രതിഷേധക്കാർ പ്രദേശത്തെ ബി.ജെ. പി ഓഫിസിന് തീയിടുകയും ചെയ്തു. സംഘർഷം ശക്തമായതോടെ ഭരണകൂടം ലെ'യിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.