
ലഡാക്ക്: ലഡാക്കിനു സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ നീട്ടലും ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ സോനം വാങ്ചുക്കിന് എതിരെ അന്വേഷണം(Sonam Wangchuk). ഇദ്ദേഹത്തിന്റെ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്കിന്റെ ധനസഹായത്തെക്കുറിച്ച് സിബിഐ രണ്ട് മാസം മുമ്പ് അന്വേഷണം ആരംഭിച്ചിരുന്നു.
മാത്രമല്ല; ഫെബ്രുവരി 6 ന് വാങ്ചുക്ക് നടത്തിയ പാകിസ്ഥാൻ സന്ദർശനവും സിബിഐ പുനഃപരിശോധിക്കുകയാണെന്നാണ് റിപ്പോർട്ട്. സംസ്ഥാന പദവി വേണമെന്ന ആവശ്യത്തെച്ചൊല്ലി ലഡാക്കിൽ യുവജനങ്ങളെ ആക്രമണത്തിലേക്ക് നയിക്കാൻ വാങ്ചുക് പ്രേരിപ്പിച്ചുവെന്ന ആരോപണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് നടപടി.