ലഡാക്ക് സംഘർഷം: അറസ്റ്റിലായ സോനം വാങ്ചുകിനെ ജോധ്പൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി; ലെ യിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു; അതീവ ജാഗ്രതയിൽ ലഡാക് | Sonam Wangchuk

അക്രമ സാഹചര്യങ്ങൾ ഒഴുവാക്കാനാണ് ജോധ്പൂരിലേക്ക് മാറ്റിയത്.
Sonam Wangchuk
Published on

ന്യൂഡൽഹി: ലഡാക്ക് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനം വാങ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി(Sonam Wangchuk). 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള ഉയർന്ന സുരക്ഷാ സെല്ലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. അക്രമ സാഹചര്യങ്ങൾ ഒഴുവാക്കാനാണ് ജോധ്പൂരിലേക്ക് മാറ്റിയത്. മുൻകരുതൽ നടപടിയായിയുടെ ഭാഗമായി, ലഡാക്ക് ഭരണകൂടം ലേ പ്രദേശത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

അതേസമയം ലഡാക്കിന് സംസ്ഥാനപദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ജനങ്ങളെ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com