
ലഡാക്ക്: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് സംഘർഷമുണ്ടായതിന് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്(Sonam Wangchuk). സോനം വാങ്ചുകിന്റെ സ്ഥാപനത്തിലെ ധന സമാഹരണവും ഫെബ്രുവരിയിൽ സോനം വാങ്ചുക്പാകിസ്ഥാൻ സന്ദർശിച്ചതും സംബന്ധിച്ച അന്വേഷണം നടന്നു വരികെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക് നിരാഹാര സമരം നടത്തിയിരുന്നു. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ 4 പേർ കൊല്ലപ്പെടുകയും 100 ൽ അധികം ആൾക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരാഹാര സമരത്തിനിടെ പ്രകോപനപരമായ പ്രസ്താവനകളിലൂടെ ആളുകളെ പ്രകോപിപ്പിച്ചുവെന്ന കുറ്റമാണ് വാങ്ചുകിനെതിരെ ചുമത്തിയിരിക്കുന്നത്.