ന്യൂഡൽഹി : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെക്കുറിച്ചുള്ള തൻ്റെ പരാമർശത്തിൽ ഭയപ്പെടാനോ ക്ഷമ ചോദിക്കാനോ തയ്യാറല്ല എന്ന് കൊമേഡിയൻ കുനാൽ കമ്ര. കോമഡി ഷോ റെക്കോർഡു ചെയ്‌ത മുംബൈയിലെ വേദിയിലെ നാശനഷ്ടങ്ങളെയും കമ്ര വിമർശിച്ചു. (Kunal Kamra)
ഒരു ജനപ്രിയ ഹിന്ദി സിനിമാ ഗാനത്തിൻ്റെ വരികൾ പരിഷ്‌ക്കരിച്ചുകൊണ്ട് തൻ്റെ ഷോയിലൂടെ ഷിൻഡെയുടെ രാഷ്ട്രീയ ജീവിതത്തെ പരിഹസിച്ചതിന് 36 കാരനായ കൊമേഡിയൻ മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായി. തിങ്കളാഴ്ച രാത്രി ഇയാൾ തൻ്റെ സോഷ്യൽ മീഡിയയിൽ ഒരു നീണ്ട പ്രസ്താവന പങ്കിട്ടു. തന്നെ അപമാനിക്കുകയും തൻ്റെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചെയ്തവരെ ഇയാൾ പരിഹസിച്ചു, അതേസമയം തൻ്റെ പരാമർശങ്ങൾക്ക് മാപ്പ് പറയില്ലെന്നും കുനാൽ കൂട്ടിച്ചേർത്തു.
ക്ഷമ ചോദിക്കില്ലെന്നും, ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്നും പറഞ്ഞ അയാൾ, ഇത് അവസാനിക്കുന്നതുവരെ താൻ കട്ടിലിനടിയിൽ ഒളിച്ചിരിക്കില്ലെന്നും അറിയിച്ചു.