
ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കാന്‍ തീരുമാനം. കുകി – മെയ്‌തെയി – നാഗ എംഎല്‍എമാരുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. യോഗത്തില്‍ മണിപ്പൂരില്‍ നിന്നുള്ള 20 എംഎല്‍എമാരാണ് പങ്കെടുത്തത്.
ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസമാണ് എംഎല്‍എമാരെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നത്. ഇതാദ്യമായാണ് മന്ത്രാലയം ഇത്തരത്തിലുള്ള യോഗത്തിന് വേണ്ടി തയ്യാറായത്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കുകി-മെയ്‌തെയി വിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് ഒരു മാസത്തിനുള്ളിലാണ് യോഗം നടന്നിരിക്കുന്നത്. ഇംഫാല്‍ താഴ്‌വരയില്‍ 39 മെയ്തി എംഎല്‍എമാരാണുള്ളത്. ഇംഫാല്‍ ഹില്‍സില്‍ 20 എംഎല്‍എമാര്‍ നാഗ, കുകി, സോ വിഭാഗത്തില്‍ നിന്നുമുണ്ട്.