
ബാംഗ്ലൂർ: കനത്ത മഴയെ തുടർന്ന് കർണാടകയിൽ കൃഷ്ണ നദീ കരകവിഞ്ഞ് ഒഴുകുന്നു(Krishna River). മഹാരാഷ്ട്രയിൽ നിന്നുള്ള കനത്ത നീരൊഴുക്ക് കൃഷ്ണ നദിയിലെ ജലനിരപ്പ് ഉയരാൻ കാരണമായതയാണ് വിവരം.
മാത്രമല്ല; മഹാരാഷ്ട്രയിലെ നാരായൺപൂർ അണക്കെട്ടിന്റെ 30 ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കി വിട്ടതും നദിയിൽ ജലനിരപ്പ് ഉയരാൻ കാരണമായി. ഇതേ തുടർന്ന് കർണാടക സർക്കാർ ജനങ്ങൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.