
കൊൽക്കത്ത: കൊൽക്കത്തയിൽ ഗാർഡൻ റീച്ച് പ്രദേശത്ത് വെടിവയ്പ്പുണ്ടായി(shooting). ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം നടന്നത്. ഡിസി പോർട്ട് ഓഫീസിന് സമീപമാണ് വെടിവയ്പ്പ് നടന്നത്.
ഇവിടെ നിന്നും തലയ്ക്ക് വെടിയേറ്റ നിലയിൽ ഒരു യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെത്തി. യുവാവിന്റെ മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹത്തിനരികിൽ നിന്ന് ഒരു റിവോൾവറും ബാഗും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയായണ്. അതേസമയം ദുര്‍ഗ്ഗാ പൂജയ്ക്ക് മുന്നോടിയായി നടന്ന വെടിവയ്പ്പ് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.