
ന്യൂഡൽഹി: കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിലെ ഇരയുടെ പേരും ചിത്രവും ഒരു കാരണവശാലും പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകോടതി. നേരത്തെ തന്നെ ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയിരുന്നതാണെന്നും അത് എല്ലാ മാധ്യമങ്ങൾക്കും ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഓർമിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ ഇരയുടെ ചിത്രവും പേരും അടങ്ങുന്ന വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് മാതാപിതാക്കൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും കേസ് പരിഗണനക്കെടുത്തപ്പോൾ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതിയുടെ നിർദേശം.