
കൊൽക്കത്ത പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; ആവശ്യങ്ങൾ അംഗീകരിക്കാത്ത മമത സർക്കാരിന് ജൂനിയര്‍ ഡോക്ടര്‍മാരുടെ അന്ത്യശാസനം
മമത സര്‍ക്കാരിന് അന്ത്യശാസനം നൽകി ജൂനിയര്‍ ഡോക്ടര്‍മാര്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക് സംഘടിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. നിരാഹരസമരം തുടരുന്ന ഡോക്ടര്‍മാരെ ഇതുവരെ സന്ദര്‍ശിക്കാന്‍ മമത സർക്കാർ കൂട്ടാക്കിയില്ല. അതേസമയം സംസ്ഥാനവ്യാപക പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് മമത ബാനർജി ഡോക്ടർമാരോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.