
കോൽക്കത്ത: കോൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ നിർമൽ ഘോഷിനെ സിബിഐ സംഘം ചോദ്യംചെയ്തു.
ഇതിനുപുറമേ ആശുപത്രിയിലെ ഫോറൻസിക് വിഭാഗം പ്രഫസർ അപൂർബ ബിശ്വാസിനെയും ചോദ്യംചെയ്തു. കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിക്കുന്നതിൽ എംഎൽഎയ്ക്കു നിർണായക പങ്കുണ്ടെന്നാണ് സിബിഐ നിഗമനം.