
കൊൽക്കത്ത: പശ്ചിമബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാളിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പുറത്താക്കി. അച്ചടക്ക സമിതിയാണ് തീരുമാനമെടുത്തത്.
സന്ദീപ് ഘോഷ് ഐഎംഎയുടെ കൊൽക്കത്ത ബ്രാഞ്ചിൻ്റെ വൈസ് പ്രസിഡൻ്റായിരുന്നു. ഐഎംഎ പ്രസിഡൻ്റ് ഡോ ആർ വി അശോകനാണ് അച്ചടക്ക സമിതിക്ക് രൂപം കൊടുത്തത്.
ഇതിന് മുൻപ്, യുവ ഡോക്ടറുടെ കൊലപാതകത്തിൽ സന്ദീപ് ഘോഷിനെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടിലും സന്ദീപ് ഘോഷിനെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ സന്ദീപ് ഘോഷിന്റെ മറുപടികളിൽ അപ്പാടെ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സന്ദീപ് ഘോഷിന്റെ മൊഴികളും ആശുപത്രിരേഖകളും തീരെ ഒത്തുപോകുന്നിലെന്ന് സിബിഐ കണ്ടെത്തി.