ന്യൂഡൽഹി : വ്യവസായികളായ മുകേഷ്, അനിൽ അംബാനിമാരുടെ 91 വയസ്സുള്ള അമ്മയായ കോകിലബെൻ അംബാനിയെ വെള്ളിയാഴ്ച രാവിലെ എയർലിഫ്റ്റ് ചെയ്ത് മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അന്തരിച്ച റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ ഭാര്യയാണ് അവർ.(Kokilaben Ambani admitted to HN Reliance Hospital in Mumbai )
ദക്ഷിണ മുംബൈയിലെ ആശുപത്രിയിൽ അംബാനി കുടുംബത്തിന്റെ വാഹനവ്യൂഹം എത്തുന്നതായി ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ആണ് ഇതേക്കുറിച്ചുള്ള സൂചനകള ഉള്ളത്. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടില്ല.