'സരിഗമ' പാടും  കരിങ്കൽ തൂണുകൾ,  കൈകൊണ്ട് ചെറുതായി തട്ടിയാല്‍ സംഗീതം കേള്‍ക്കാം;  ചരിത്രനഗരമായ ഹംപിയിലെ വിറ്റാല ക്ഷേത്രം| Vittala Temple

വടി ഉപയോഗിച്ചോ അല്ലെങ്കിൽ വിരലുകൾ കൊണ്ടോ തൊടുമ്പോഴോ തട്ടുമ്പോഴോ തൂണുകൾ സരിഗമ പാടും
Vitthala Temple
Published on

കർണ്ണാടകയിലെ ചരിത്രനഗരമാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമായിരുന്നു ഹംപിയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ശില്പഭംഗിയുടെ വിസ്മയ കാഴ്ച്ചകളാണ്. കൗതത്തോടെ നോക്കിനിന്നു പോകുന്ന ശിലകൾ മുതൽ ദൈവിക ചൈതന്യത്തെ എടുത്തുകാട്ടുന്ന ക്ഷേത്രങ്ങളും ഇവിടെയേറെയാണ്. അത്തരത്തിൽ ഏറെ പ്രസിദ്ധമാണ് ഇവിടുത്തെ വിറ്റാല ക്ഷേത്രം (Vittala Temple). വിറ്റാല ക്ഷേത്രത്തെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ടി വരും ക്ഷേത്രത്തിലെ സരിഗമ പാടുന്ന തൂണുകളെ കുറിച്ച്.

നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവും ഉറങ്ങുന്ന ഇവിടെ കാണുമ്പൻ കാഴ്ചകൾ ഏറെയാണ്, എന്നാൽ ഹംപിയിൽ തന്നെ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് വിറ്റാല ക്ഷേത്രത്തിലേക്കാണ്. വാസ്തുവിദ്യയും വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഈ ക്ഷേത്രം. വിട്ടാല ക്ഷേത്രം ശ്രീ വിജയ വിട്ടാല ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ വിറ്റല ഭഗവാനാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. തുംഗഭദ്ര നദിയുടെ തെക്കേ തീരത്തയാണ് ക്ഷേത്രത്തിന്റെ സ്ഥാനം. ദ്രാവിഡ വാസ്തുവിദ്യയിൽ പണിതീർത്ത ക്ഷേത്രം വിജയനഗര വാസ്തുവിദ്യയുടെയും സംസ്കാരത്തിന്റെയും ഭക്തിയുടെയും ഉത്തമ ഉദാഹരണമാണ്.

കല്ലില്‍ തീര്‍ത്ത നിരവധി മനോഹരമായ നിര്‍മ്മിതികളാണ് ക്ഷേത്രത്തിന് ചുറ്റുമുള്ളത്. വാസ്തു കലയുടെ എല്ലാ സാധ്യതകളും അത്ഭുതകരമായി വിനിയോഗിച്ച സൃഷ്ടിയാണ് വിറ്റാല ക്ഷേത്രം. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിന് സമീപത്തായി രണ്ടു മണ്ഡപങ്ങളാണ് ഉള്ളത്. ഇതിലെ തുറന്ന മണ്ഡപമുണ്ട്, ഇത് ക്രിസ്തുവര്‍ഷം 1554 ൽ പണിതതായി കരുതപ്പെടുന്നു. ഇതിനോട് ചേർന്ന് തന്നെ നടപ്പുരകളും, ചെറു കോവിലുകളും, പ്രദര്‍ശന മണ്ഡപങ്ങളും കാണുവാൻ സാധിക്കും. മഹാ മണ്ഡപം, രാഗ മണ്ഡപം, കല്യാണ മണ്ഡപം, ഉത്സവ മണ്ഡപം, എന്നിവയാണ് ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ആകർഷണങ്ങൾ.

വിറ്റാലയിലെ കല്ലിൽ തീർത്ത രഥം

കല്ലിൽ നിർമ്മിച്ച രഥം മറ്റൊരു സവിശേഷമായ നിർമ്മിതിയാണ്. ഈ രഥം യഥാർത്ഥത്തിൽ ഗരുഡ ഭഗവാൻ സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ്. ഭഗവാൻ വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ ശിൽപം രഥത്തിന് മുകളിൽ പ്രതിഷ്ഠിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ന് ഗരുഡ ശിൽപം തൽസ്ഥാനത്ത് ഇല്ല. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മൂന്ന് രഥങ്ങളിൽ ഒന്നാണ് ഈ രഥം, ശേഷിക്കുന്ന രണ്ടെണ്ണം കൊണാര്‍ക്കിലും മഹാബലിപുരത്തുമാണ്.

മ്യൂസിക്കൽ പില്ലേഴ്സ്

സംഗീതം പൊഴിക്കുന്ന തൂണുകളാണ് ക്ഷേത്രത്തിലെ പ്രധാന ആകർഷണം. രംഗ മണ്ഡപത്തിലാണ് പാടുന്ന തുണുക്കൾ ഉള്ളത്. മ്യൂസിക്കൽ പില്ലേഴ്സ് എന്നാണ് ഈ തൂണുകൾ അറിയപ്പെടുന്നത്.  56 തൂണുകളാണ് ഇവിടെയുള്ളത്. വടി ഉപയോഗിച്ചോ അല്ലെങ്കിൽ വിരലുകൾ കൊണ്ടോ തൊടുമ്പോഴോ തട്ടുമ്പോഴോ തൂണുകൾ സരിഗമ പാടും.

വിറ്റല ക്ഷേത്രത്തിന്റെ ചരിത്രം

പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായ ദേവരായ രണ്ടാമന്റെ ഭരണകാലത്താണ് ക്ഷേത്രം പണിയുന്നത്. വിജയനഗര രാജവംശത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായ കൃഷ്ണദേവരായരുടെ കാലത്താണ് ക്ഷേത്രത്തിൽ പ്രധാനമായും നവീകരണങ്ങൾ നടന്നത്. ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രം പണികഴിപ്പിച്ചതും കൃഷ്ണദേവരായിരുന്നു. ഈ ക്ഷേത്രം സന്ദർശിക്കുന്നതും കാലത്തിലൂടെ പിന്നോട്ട് പോകുന്നതിന് തുല്യമാണ്. ഹംപിയുടെ ആത്മാവ് എന്ന് നിസംശയം ഈ ക്ഷേത്രത്തെ വിവരിക്കുവാൻ കഴിയും.

Summary: The Vittala Temple in Hampi is a 15th-century masterpiece of Dravidian architecture, built during the Vijayanagara Empire and dedicated to Lord Vittala, a form of Lord Vishnu. The temple complex is renowned for its incredible craftsmanship, featuring intricate stone carvings and the famous "musical pillars" that produce musical notes when tapped.

Related Stories

No stories found.
Times Kerala
timeskerala.com