സമുദ്രം സ്വയം അഭിഷേകം ചെയ്യുന്ന ശിവലിംഗം, ദിവസവും രണ്ടു തവണ കടലിൽ അപ്രത്യക്ഷമാകുന്ന പുരാതന ശിവക്ഷേത്രം; സ്തംഭേശ്വർ മഹാദേവ ക്ഷേത്രം | Stambheshwar Mahadev Temple

Stambheshwar Mahadev Temple
Published on

പ്രപഞ്ചത്തിന്റെ സംഹാരകനും സർവ്വ ചരാചരങ്ങൾക്കും മോക്ഷം നൽകുന്ന പരബ്രഹ്മവുമാണ് പരമശിവൻ. സംഹാര മൂർത്തിയായ ശിവ ഭഗവാന് സമർപ്പിച്ചിട്ടുള്ള ഒട്ടേറെ ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഉടനീളമുണ്ട്. എന്നാൽ മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു ക്ഷേത്രം ഗുജറാത്തിലുണ്ട്, സ്തംഭേശ്വർ മഹാദേവ ക്ഷേത്രം (Stambheshwar Mahadev). 150 വർഷത്തോളം പഴക്കമുള്ള ഈ പുരാതന ക്ഷേത്രം കടലിലേക്ക് അപ്രത്യക്ഷമാക്കുന്നു. ദിവസത്തിൽ രണ്ടു തവണ കടലിലേക്ക് അപ്രത്യക്ഷമാകുന്ന ഒരു വിസ്മയ കാഴ്ചയാണ് ഈ ക്ഷേത്രത്തിൽ ഭക്തരെ കാത്തിരിക്കുന്നത്. കടലിലേക്ക് അപ്രത്യക്ഷമാക്കുന്ന സ്തംഭേശ്വർ മഹാദേവ ക്ഷേത്രം കണ്ടിരിക്കേണ്ട അത്ഭുതമാണ്.

ഗുജറാത്തിലെ വഡോദരയിലെ കവി കംബായ് എന്ന സ്ഥലത്ത് അറബിക്കടലിന്റെയും  കാംബായ് ഉൾക്കടലിന്റെയും മദ്ധ്യഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടലിൽ മുങ്ങുകയും ശേഷം പൊങ്ങുകയും ചെയുന്ന അത്ഭുത പ്രതിഭാസത്തിന് ഉടമയാണ് ഈ ക്ഷേത്രം. ഈ ശിവക്ഷേത്രം ദിവസത്തിൽ രണ്ടുതവണ പൂർണ്ണമായും കടലിൽ മുങ്ങിപ്പോകുന്നു, വീണ്ടും ദർശനത്തിനായി ഉയർന്നുവരികയും ചെയ്യുന്നു. ഇത് വെറുമൊരു പ്രകൃതി പ്രതിഭാസമല്ല, മറിച്ച് മഹാദേവന്റെ മായാജാലമായിട്ടാണ് വിശ്വാസികൾ കണക്കാക്കുന്നത്.

കടലിന്റെ വേലിയേറ്റമാണ് ഈ പ്രതിഭാസത്തിന് പിന്നിൽ. ഉയർന്ന വേലിയേറ്റ സമയത്ത് കടൽ വെള്ളത്തിൽ ക്ഷേത്രം മുങ്ങിപോകുന്നു. ശേഷം വേലിയേറ്റം കുറയുമ്പോൾ ക്ഷേത്രം വീണ്ടും പ്രത്യക്ഷമാകുന്നു. ഭക്തജനങ്ങൾ സാധാരണയായി ക്ഷേത്രം ദർശിക്കാനെത്തുന്നത് താഴ്ന്ന വേലിയേറ്റ സമയത്താണ്. വേലിയേറ്റ സമയത്ത് ക്ഷേത്രത്തിലെ ശിവലിംഗം പൂർണ്ണമായും കടലിൽ മുങ്ങിപോകുന്നു. വേലിയിറക്കത്തിൽ കടൽ വെള്ളം പിന്മാറി ശിവലിംഗവും ഗർഭഗൃഹവും വ്യക്തമായി കാണാൻ സാധിക്കുന്നു. ക്ഷേത്രത്തിലെ ശിവലിംഗത്തിന് നാലടിയോളം ഉയരമുണ്ട്. ഭക്തജനങ്ങൾ സാധാരണയായി ക്ഷേത്ര ദർശനത്തിനായി എത്തുന്നത് വേലിയിറക്കത്തിലാണ്. എന്നാൽ കടലിലെ വേലിയേറ്റം തുടങ്ങുമ്പോൾ, ക്ഷേത്രം അപ്രതീക്ഷിതമാകുന്നത് കാണുവാൻ നിരവധി ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. തിരമാലകൾ ശിവലിംഗത്തെ സ്പർശിക്കുന്നത് ശിവലിംഗത്തിന്റെ സ്വാഭാവിക അഭിഷേകം എന്നാണ് ഭക്തർ വിശേഷിപ്പിക്കുന്നത്.

ശിവപുത്രനായ കാർത്തികേയൻ താരകാസുരനെ വധിച്ചത് ഇവിടെവച്ചാണ് അത്രേ. അസുര നിഗ്രഹം കഴിഞ്ഞ് അവിടെ തന്നെ കാർത്തികേയൻ ഒരു ശിവലിംഗം പ്രതിഷ്ഠിക്കുകയുണ്ടായി. അങ്ങനെയാണ് ഇവിടെ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് ഐതിഹ്യം. ശിവന്റെയും പാർവതിയുടെയും മകനായ കാർത്തികേയന്റെ ലീലകളുടെ വിവരണമാണ് സ്കന്ദപുരണം, സ്കന്ദപുരാണത്തിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർക്കുന്നുണ്ട്.

ഈ ക്ഷേത്രത്തിലെ ദർശന സമയം ദിവസവും മാറിക്കൊണ്ടിരിക്കും. വേലിയേറ്റ-വേലിയിറക്ക സമയങ്ങളെ ആശ്രയിച്ചാണ് ഭക്തർ ഇവിടേക്ക് എത്തുന്നത്. ജ്യോത്രീലിംഗ ക്ഷേത്രമായ സോമിനാഥ ക്ഷേത്രത്തിൽ നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെയാണ് സ്തംഭേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭക്തർ സോമിനാഥ ക്ഷേത്രം സന്ദർശിക്കുകയാണ് എങ്കിൽ സമീപത്തുള്ള ഈ പുരാതന ക്ഷേത്രം സന്ദർശിക്കാവുന്നതാണ്.

Summary: The Stambheshwar Mahadev Temple in Kavi Kamboi, Gujarat, is a centuries-old Shiva shrine that mysteriously submerges in the sea twice a day during high tide and reappears as the waters recede.

Related Stories

No stories found.
Times Kerala
timeskerala.com