വിസ തടസ്സങ്ങൾ നീങ്ങാൻ കളിപ്പാട്ട വിമാനം സമർപ്പിച്ചാൽ മതി, വിദേശ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന വിമാന ഗുരുദ്വാര; പഞ്ചാബിലെ ഷഹീദാ ബാബാ നിഹാൽ സിങ് ഗുരുദ്വാരയെ കുറിച്ച് അറിയാം| Aeroplane Gurudwara

haheed Baba Nihal Singh Gurudwara i
Published on

വിദേശ യാത്രകൾക്ക് ഒരുങ്ങുന്ന പലരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വിസ പ്രശനങ്ങൾ. മാസങ്ങളോളം നീളുന്ന കാത്തിരിപ്പ്, നൂറു കണക്കിന് പേപ്പർ വർക്കുകൾ, ഇതിനൊക്കെ ഒടുവിൽ വിസ ശെരിയായില്ലെങ്കിലോ, എല്ലാം തകിടം മറിയും. ഇത്തരം സാഹചര്യങ്ങളിൽ നമ്മളിൽ പലരും വിശ്വാസവും ഭക്തിയും മുറുകെ പിടിക്കുന്നു. ഇത്തരത്തിൽ വിദേശത്ത് മികച്ച വിദ്യാഭ്യാസമോ ജോലിയോ സ്വപ്നം കണ്ട് ആകാംക്ഷയോടെ കഴിയുന്നവർ വിസയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശനങ്ങൾ നേരിട്ടാൽ സന്ദർശിക്കുന്ന ഒരു ഗുരുദ്വാരയുണ്ട്. ഈ ഗുരുദ്വാരയിലെത്തി വിമാനങ്ങളുടെ കളിപ്പാട്ടങ്ങൾ സമർപ്പിച്ചാൽ മതി വിസ തടസങ്ങൾ എല്ലാം തന്നെ നീങ്ങുമത്രേ. വിദേശത്ത് പോകാൻ ഒരുങ്ങുമ്പോൾ വിസ തടസ്സങ്ങളെല്ലാം മാറാനും മികച്ച ജോലിക്കായി തൊഴിൽ വിസ ലഭിക്കാനും സഹായിക്കുന്ന എയറോപ്ലെയിൻ ഗുരുദ്വാര (Aeroplane Gurudwara) എന്ന അറിയപ്പെടുന്ന ഷഹീദാ ബാബാ നിഹാൽ സിങ് ഗുരുദ്വാര.

പഞ്ചാബിലെ തൽഹൻ ഗ്രാമത്തിലാണ് നിഹാൽ സിങ് ഗുരുദ്വാര (Shaheed Baba Nihal Singh Gurudwara) സ്ഥിതിചെയ്യുന്നത്. ഈ ഗുരുദ്വാരയിലെ സവിശേഷത വിശ്വാസികൾ ഇവിടെ സമർപ്പിക്കുന്ന വഴിപാടാണ്. വിദേശത്തേക്ക് പറന്നുയരാൻ ആഗ്രഹിക്കുന്നവർ, തങ്ങളുടെ സ്വപ്‌നം സഫലമാക്കാൻ കളിപ്പാട്ട വിമാനങ്ങളാണ് ഇവിടെ നേർച്ചയായി സമർപ്പിക്കുന്നത്. ഇങ്ങനെ കളിപ്പാട്ട വിമാനങ്ങൾ നേർച്ചയായി നൽകുന്നതിലൂടെ യാത്ര ക്ലേശങ്ങൾ എല്ലാം തന്നെ നീങ്ങും എന്നാണ് വിശ്വാസം. 150 വർഷത്തോളം പഴക്കമുണ്ട് ഈ ഗുരുദ്വാരക്ക്. കാനഡ, യു.എസ്.എ, യു.കെ. തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരാണ് പ്രധാനമായും ഇവിടേക്ക് എത്തുന്നത്. ഹവായ് ജഹാസ് ഗുരുദ്വാര എന്ന പേരിലും ഈ ഗുരുദ്വാര അറിയപ്പെടുന്നു.

വിസ അപേക്ഷ സമർപ്പിച്ചതിന് ശേഷമോ, അഭിമുഖത്തിന് പോകുന്നതിന് തൊട്ടുമുമ്പോ, ഗുരുദ്വാരയിലെത്തി വിശ്വാസികൾ പ്രാർത്ഥിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ വിസ സംബന്ധിയായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ഉടൻ തന്നെ വിദേശത്തേക്ക് പോകാൻ കഴിയുമെന്നാണ് വിശ്വാസം. ഇത് വെറും വിശ്വാസമല്ല തികച്ചും യാഥാർത്ഥ്യമാണ് എന്നാണ് വിശ്വാസികൾ പറയുന്നത്. ഇവിടെ വന്ന് പ്രാർത്ഥിച്ച ശേഷം വിദേശത്തേക്ക് യാത്രപോയവർ ഏറെയാണത്രെ. ഇനി പ്രാർത്ഥന പോലെ തന്നെ വിസ തടസങ്ങൾ നീങ്ങിയാൽ ഭക്തർ ഗുരുദ്വാരയിലെത്തി ചെറു വിമാനങ്ങൾ സമർപ്പിക്കുന്നു. ചില ഭക്തർ വിസ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെ കളിപ്പാട്ട വിമാനങ്ങൾ സമർപ്പിക്കുന്നു. ദിവസവും നിരവധി വിശ്വാസികളാണ് ഇങ്ങനെ ഗുരുദ്വാരയിലെത്തി വിമാനങ്ങൾ സമർപ്പിക്കുന്നത്. ഒരാഴ്ച കൊണ്ട് ഇരുനൂറോളം വിമാനങ്ങൾ ഗുരുദ്വാരയിൽ നിയറിയുന്നു.

ഗുരുദ്വാരയിൽ പ്രവേശിക്കുമ്പോൾ മുതൽ എങ്ങും വിമാനത്തിന്റെ ചെറു കളിപ്പാട്ടങ്ങൾ കാണുവാൻ സാധിക്കും. ഇങ്ങനെ ലഭിക്കുന്ന കളിപ്പാട്ട വിമാനങ്ങൾ ഗുരുദ്വാരയിൽ തന്നെ സൂക്ഷിക്കാറില്ല, ഗുരുദ്വാരയിലെത്തുന്ന കുട്ടികൾക്ക് ഒരു സമ്മാനം എന്നപോലെ കളിപ്പാട്ട വിമാനങ്ങൾ നൽകുന്നു. ഗുരുദ്വാരയുടെ ഉള്ളിൽ മാത്രമല്ല, ഗുരുദ്വാരയുടെ മുകളിലും ഒരു വലിയ വിമാനത്തിന്റെ മാതൃക കാണുവാൻ സാധിക്കുന്നതാണ്. വിദേശ യാത്രയുടെ അനുഗ്രഹത്തിന്റെ പ്രതീകമായാണ് ഗുരുദ്വാരയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന വിമാനത്തെ കണക്കാക്കുന്നത്.

ഗുരുദ്വാരക്ക് 150 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും വിമാനങ്ങൾ നൽകി പ്രാർത്ഥിക്കുവാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 1990 കളുടെ അവസാനത്തോടെയാണ് ഗുരുദ്വാരയിൽ വിശ്വാസികൾ വിദേശയാത്രക്കായി പ്രാർത്ഥിക്കുവാൻ തുടങ്ങിയിട്ട്. വിസ ലഭിക്കാൻ ബുദ്ധിമുട്ടിയ ഏതാനും വിദ്യാർത്ഥികൾ ഇവിടെയെത്തി പ്രാർത്ഥിക്കുകയും വിസ ലഭിച്ചാൽ വിമാനത്തിന്റെ രൂപത്തിലുള്ള വഴിപാട് സമർപ്പികാം എന്ന് നേർച്ച നേരുകയും ചെയ്തു. അവരുടെ ആഗ്രഹം സഫലമായതോടെ യുവാക്കൾ ഗുരുദ്വാരയിൽ തിരികെയെത്തി കളിപ്പാട്ട വിമാനം സമർപ്പിക്കുന്നു. ഈ വാർത്ത അതിവേഗം നാടെങ്ങും പരന്നു. അതോടെ വിസ തേടുന്ന എല്ലാവരുടെയും ആശ്രയ കേന്ദ്രമായി ഈ ഗുരുദ്വാര മാറി എന്നാണ് കഥ. വിശ്വാസികൾക്ക്, ഇവിടം വെറുമൊരു ആരാധനാലയം മാത്രമല്ല, വിദേശയാത്ര സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന പ്രത്യാശയുടെ കേന്ദ്രം കൂടിയാണ്. കളിപ്പാട്ട വിമാനങ്ങളുടെ ഈ 'ഹവായ് ജഹാസ് ഗുരുദ്വാര' ഇപ്പോഴും വിസ പ്രശ്‌നങ്ങളാൽ വലയുന്ന ജനങ്ങൾക്ക് വിശ്വാസത്തിന്റെയും അചഞ്ചലമായ പ്രതീക്ഷയുടെയും പ്രതീകമായി നിലകൊള്ളുന്നു.

Summary: Shaheed Baba Nihal Singh Gurudwara in Talhan, Punjab, famously known as the Hawai Jahaz Gurudwara, is a unique Sikh shrine where devotees offer toy airplanes, praying for visas and overseas opportunities.

Related Stories

No stories found.
Times Kerala
timeskerala.com