മഹിഷാസുരമർദ്ദിനിയുടെ മഹിമയിൽ കുടികൊള്ളും ദേവി ഭവതാരിണി, മഹാനവമി പ്രഭയിൽ ദക്ഷിണേശ്വർ; മഹാകാളിയുടെ മഹിമ നിറഞ്ഞ ദക്ഷിണേശ്വർ കാളി ക്ഷേത്രം | Dakshineswar Kali Temple

Dakshineswar Kali Temple
Published on

രാജ്യം മഹാനവമിയുടെ ഒരുക്കങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രധാനപ്പെട്ട ദിവസം കൂടിയാണ് ഇത്. വ്രതം നോറ്റ് ആദിപരാശക്തി ഉപാസനയിലൂടെയും ഭക്തർ മഹാനവമിയെ വരവേൽക്കുന്നു. ഇന്ത്യയിൽ ഉടനീളമുള്ള ക്ഷേത്രങ്ങൾ ഈ ദിവസങ്ങളിൽ പ്രതേക പൂജകളും ചടങ്ങുകളും കൊണ്ട് ഭക്തിസാന്ദ്രത്തയിൽ മുഴുകുന്നു. അത്തരത്തിൽ മഹാനവമിയുടെ ആഘോഷങ്ങൾക്ക് പേരുകേട്ട ഒരു ക്ഷേത്രമുണ്ട് അങ്ങ് കൊൽക്കത്തയിൽ - ദക്ഷിണേശ്വർ കാളി ക്ഷേത്രം (Dakshineswar Kali Temple).

ദക്ഷിണേശ്വർ കാളി ക്ഷേത്രം മഹാനവമി ആഘോഷങ്ങളുടെ ഇന്ത്യയിലെ കേന്ദ്രബിന്ദുവാണ്. ബംഗാളിന്റെ സാംസ്കാരിക, ആത്മീയ തലസ്ഥാനമായ കൊൽക്കത്തയിലെ ഈ ക്ഷേത്രത്തിന് സവിശേഷതകൾ ഏറെയാണ്. ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ദേവി ഭവതാരിണിയുടെ (ആദ്യ കാളീ) സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ്. മഹാകാളിയുടെ മഹിമ നിറഞ്ഞ ഈ ക്ഷേത്രം, ശ്രീരാമകൃഷ്ണ പരമഹംസയുടെ ആത്മീയ സാന്നിധ്യം കൊണ്ടും പ്രശസ്തമാണ്. മഹാനവമി ദിനത്തിൽ ഇവിടെ നടക്കുന്ന പൂജകൾക്ക് ഒരു പ്രത്യേക ഭാവവും ഭക്തിസാന്ദ്രതയുമാണ്. ദേവിയെ മഹിഷാസുരമർദ്ദിനി രൂപത്തിൽ അലങ്കരിച്ചാണ് ഈ ക്ഷേത്രത്തിലെ മഹാനവമി ആഘോഷം.

ബംഗാളിലെ റാണി രശ്‌മോണിയാണ് ക്ഷേത്ര നിർമ്മാണത്തിന് പിന്നിൽ. 1855 ലാണ് ക്ഷേത്രം പണിതീർത്ത എന്ന് പറയപ്പെടുന്നു. കാളീദേവിയുടെ സ്വപ്നദർശനത്തെ തുടർന്നായിരുന്നു ക്ഷേത്രം നിർമിച്ചത് എന്നാണ് വിശ്വാസം. നവരത്ന ശൈലിയിൽ, ബംഗാളിന്റെ തനിമയെ എടുത്തുകാട്ടുന്ന വാസ്തുശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ക്ഷേത്രത്തിലെ ശിഖരങ്ങളാണ്. ൻപത് ശിഖരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ മറ്റൊരു പ്രതേകത കാളി ദേവിയുടെ വിഗ്രഹമാണ്. ശിവന്റെ നെഞ്ചിൽ നിൽക്കുന്ന രൂപമാണ് കാളി വിഗ്രഹത്തിനുള്ളത്

ശ്രീരാമകൃഷ്ണ പരമഹംസരുടെ സാന്നിധ്യമാണ് ക്ഷേത്രത്തെ കൂടുതൽ പ്രശസ്തമാക്കിയത്. ഏകദേശം 30 വർഷത്തോളം ക്ഷേത്രത്തിലെ കാളി ദേവിക്ക് സേവനം ചെയ്തു ശ്രീരാമകൃഷ്ണ പരമഹംസ. തന്റെ സ്വന്തം അമ്മയെ പോലെ കൊണ്ടാണത്രേ പരമഹംസ ദേവിയെ ആരാധിച്ചത്. അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള ഭക്തിയും, സർവ്വമത സമന്വയത്തെക്കുറിച്ചുള്ള സന്ദേശവും ഈ ക്ഷേത്രത്തെ ഒരു ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റി. ഇന്നും ക്ഷേത്രത്തിൽ പരമഹംസരുടെ കിടക്ക നിന്നും ക്ഷേത്രത്തിൽ ഉണ്ട്.

മഹാനവമി പോലുള്ള ഉത്സവ ദിനങ്ങളിൽ ദക്ഷിണേശ്വർ ക്ഷേത്രം ഭക്തി സാഗരമായി മാറുന്നു. ദുർഗ്ഗയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുന്ന ഈ വേളയിൽ, കാളിയുടെ അനുഗ്രഹം തേടി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു. ഇവിടുത്തെ വിശേഷാൽ പൂജകൾ, പുഷ്പാർച്ചനകൾ, കുമാരി പൂജ എന്നിവ ഏറെ പ്രസിദ്ധമാണ്.

Summary: Dakshineswar Kali Temple, built in the 19th century by Rani Rashmoni near Kolkata, is dedicated to Goddess Kali as Bhavatarini. Closely linked to Sri Ramakrishna, it becomes a spiritual hub during Navaratri, especially on Mahanavami with Kumari Puja and grand rituals.

Related Stories

No stories found.
Times Kerala
timeskerala.com