ജമ്മു: കിഷ്ത്വാർ ജില്ലയിലുണ്ടായ വൻ മേഘവിസ്ഫോടനത്തെത്തുടർന്ന്, 75 രോഗികളെ സർക്കാർ മെഡിക്കൽ കോളേജ് (ജിഎംസി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ ഒരാൾ ചികിത്സയ്ക്കിടെ മരിച്ചു. അതേസമയം നാല് പേരുടെ നില ഗുരുതരമായി തുടരുന്നു.(Kishtwar cloudburst)
കൂടാതെ, മേഘവിസ്ഫോടനം ബാധിച്ച ചിസോട്ടി ഗ്രാമത്തിൽ നിന്ന് 11 മൃതദേഹങ്ങളും ഒരു ശരീരഭാഗവും ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുവന്നു. തുടർന്ന് മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അവരെ അടുത്ത ബന്ധുക്കൾക്ക് കൈമാറിയതായി ആശുപത്രി ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ അറിയിച്ചു.
മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയുള്ള അവസാനത്തെ വാഹന ഗതാഗതയോഗ്യമായ ഗ്രാമമായ ചിസോട്ടിയിൽ ഓഗസ്റ്റ് 14 ന് ഉണ്ടായ മേഘവിസ്ഫോടനത്തിൽ 61 പേർ മരിച്ചു, 100 ലധികം പേർക്ക് പരിക്കേറ്റു, 50 പേരെ കാണാതായി.