

ബംഗളൂരു: 'കെജിഎഫ്', 'സലാർ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സഹസംവിധായകൻ കീർത്തൻ നാദഗൗഡയുടെ നാലുവയസ്സുകാരനായ മകൻ സോണാർഷ് കെ നാദഗൗഡ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. തിങ്കളാഴ്ചയായിരുന്നു സിനിമാ ലോകത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
തിങ്കളാഴ്ച തനിച്ച് ലിഫ്റ്റിൽ കയറിയ കുട്ടി അതിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. കുട്ടിയെ പുറത്തെത്തിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തെക്കുറിച്ച് കുടുംബം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണാണ് വാർത്ത സ്ഥിരീകരിച്ചത്. കീർത്തന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പവൻ കല്യാൺ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ കെജിഎഫ് (KGF), സലാർ (Salaar) എന്നിവയിൽ സെക്കൻഡ് യൂണിറ്റ് ഡയറക്ടറായും സഹസംവിധായകനായും പ്രവർത്തിച്ച വ്യക്തിയാണ് കീർത്തൻ.